#bodyfound | നിയന്ത്രണംവിട്ട കാർ കടലിലേക്ക് പതിച്ചുണ്ടായ അപകടം; ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

#bodyfound | നിയന്ത്രണംവിട്ട കാർ കടലിലേക്ക് പതിച്ചുണ്ടായ അപകടം; ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
Dec 19, 2024 02:13 PM | By VIPIN P V

ചെന്നൈ: ( www.truevisionnews.com ) ചെന്നൈ തുറമുഖത്ത് കാർ നിയന്ത്രണംവിട്ട് കടലിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൊടുങ്ങയ്യൂർ സ്വദേശിയായ മുഹമ്മദ് ഷാഹി (33) ആണ് മരിച്ചത്.

കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെ ഡോക്കിലേക്ക് കൊണ്ടുപോകുന്നതിനിടെ പിന്നിലേക്ക് എടുത്ത വാഹനം നിയന്ത്രണം വിട്ട് കടലിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വാഹനത്തിലുണ്ടായിരുന്ന കോസ്റ്റ് ഗാർഡ് സെയിലർ ജോഗേന്ദ്ര കാന്ത വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച ശേഷം പുറത്തുകടന്ന് തീരത്തേക്ക് നീന്തി രക്ഷപ്പെട്ടു.

തിരത്തെത്തിയ അദ്ദേഹം അവിടെ കുഴഞ്ഞുവീണു. നാവികനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഡ്രൈവർ വാഹനത്തിനുള്ളിൽ തന്നെ കുടുങ്ങിപ്പോവുകയായിരുന്നു.

മുപ്പതിലധികം കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും 20 അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സ്കൂബാ ഡൈവർമാരും തുറമുഖ പൊലീസ് വിഭാഗവും ഉൾപ്പെടുന്ന സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തെരച്ചിൽ ആംരംഭിച്ചു.

രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ 85 അടി ആഴത്തിൽ നിന്ന് കാർ കണ്ടെത്തിയെങ്കിലും ഡ്രൈവർ അതിനകത്തുണ്ടായിരുന്നില്ല. കാർ പിന്നീട് ഉയർത്തി മാറ്റി.

തെരച്ചിൽ തുടരുന്നതിനിടെ അപകടം നടന്ന സ്ഥലത്തിന് 100 മീറ്ററോളം അകലെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

#outofcontrol #car #crashed #sea #driver #bodyfound

Next TV

Related Stories
#Heartattack | ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം, മുപ്പത്തിയൊന്നുകാരന് ദാരുണാന്ത്യം

Dec 19, 2024 08:06 PM

#Heartattack | ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം, മുപ്പത്തിയൊന്നുകാരന് ദാരുണാന്ത്യം

ദേഹാസ്വാസ്ഥ്യത്തിനിടയിലും അശോക് തുടർന്നുള്ള ആറ് ഓവറുകൾ കളിതുടർന്നു. പതിനേഴാം ഓവറിൽ വച്ചാണ് മൈതാനത്ത്...

Read More >>
#fire | സേലത്തെ വൈദ്യുത നിലയത്തിൽ തീപിടുത്തം, രണ്ട് കരാർ ജീവനക്കാർ മരിച്ചു

Dec 19, 2024 08:03 PM

#fire | സേലത്തെ വൈദ്യുത നിലയത്തിൽ തീപിടുത്തം, രണ്ട് കരാർ ജീവനക്കാർ മരിച്ചു

രണ്ടു ജീവനക്കാർ വൈദ്യുത നിലയത്തിൽ കുടുങ്ങി കിടക്കുന്നതായി...

Read More >>
#elephantattack | കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു

Dec 19, 2024 05:49 PM

#elephantattack | കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു

മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ്...

Read More >>
#crime |   ഭൂമി തർക്കം;  40-കാരിയുടെ മൂക്ക് മരുമകനും ബന്ധുക്കളും ചേർന്ന് മുറിച്ചെടുത്തു

Dec 19, 2024 04:05 PM

#crime | ഭൂമി തർക്കം; 40-കാരിയുടെ മൂക്ക് മരുമകനും ബന്ധുക്കളും ചേർന്ന് മുറിച്ചെടുത്തു

കഴിഞ്ഞ കുറച്ചുദിവസമായി മൊക്നി ​ഗ്രാമത്തിലുള്ള അമ്മവീട്ടിലായിരുന്നു കുക്കി ദേവി താമസിച്ചിരുന്നത്....

Read More >>
#rahulgandhi | രാഹുലിനെതിരെ പരാതിയുമായി ബിജെപി വനിതാ എം.പി; 'ഉച്ചത്തില്‍ ആക്രോശിച്ചു, മോശമായി പെരുമാറി'

Dec 19, 2024 03:47 PM

#rahulgandhi | രാഹുലിനെതിരെ പരാതിയുമായി ബിജെപി വനിതാ എം.പി; 'ഉച്ചത്തില്‍ ആക്രോശിച്ചു, മോശമായി പെരുമാറി'

തന്റെ ഭീഷണിപ്പെടുത്തിയ രീതി ശരിയായില്ല. പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍...

Read More >>
Top Stories